കേന്ദ്രസർവകലാശാലകളിൽ ഇപ്പോൾ അവസരം
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തിയ സിയുഇടി യുജി (CUET -UG 2023) യുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു . കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ മാത്രമാണ് ഇതുവരെ ബിരുദ കോഴ്സുള്ളത്. ഈ വർഷം മുതൽ ഇന്റഗ്രേറ്റഡ് ബിഎ ബിഎഡും ബിഎസ്സി ബിഎഡും നിലവിൽ വന്നു. cuet. samarth.ac.in ൽനിന്നും സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് അതത് സ്ഥാപനങ്ങളുടെ അഡ്മിഷൻ പോർട്ടലിൽ നിശ്ചിതസമയത്ത് ഓൺലൈനായി രജിസ്റ്റർ ചെയ്യാം….